തൻ്റെ ഡിവിഷൺ പരിധിയിലെ മുഴുവൻ അംഗൻവാടി കുട്ടികൾക്കും ഓണസമ്മാനമായി ഓണ പുടവ നൽകി ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്

തൻ്റെ ഡിവിഷൺ പരിധിയിലെ മുഴുവൻ അംഗൻവാടി കുട്ടികൾക്കും ഓണസമ്മാനമായി ഓണ പുടവ നൽകി ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്

തില്ലങ്കേരി: ബ്ലോക്ക് പഞ്ചായത്ത് തില്ലങ്കേരി ഡിവിഷന്‍ മെമ്പറായ നജീദ സാദിഖാണ്  പരിധിയിലെ തില്ലങ്കേരി, പടിക്കച്ചാല്‍,തെക്കംപൊയില്‍ ,പാറേങ്ങാട്,വട്ടപറമ്പ്,വാഴക്കാല്‍,കുണ്ടേരിഞ്ഞാല്‍,കാവുമ്പടി,ശങ്കരന്‍കണ്ടി എന്നീ അംഗന്‍വാടിയിലെ നൂറോളം കുട്ടികള്‍ക്ക് ഓണപുടവ നല്‍കിയത്. വിതരണത്തിന്റെ ഡിവിഷന്‍ തല ഉദ്ഘാടനം പാറേങ്ങാട് അംഗൻവാടിയില്‍  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധന്‍ നിര്‍വഹിച്ചു.അംഗൻവാടി വര്‍ക്കര്‍ രമണി മിന്നി,രാഗേഷ് തില്ലങ്കേരി,യു സി നാരായണന്‍,സി വി സന്തോഷ്,പി വി സുരേന്ദ്രന്‍,പി വി വസന്ത,കമ്മുക്ക ഗോവിന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു