പ്രദീപൻ തൈക്കണ്ടിക്ക്‌ മഹാത്മ അയ്യങ്കാളി മാനവ സേവ പുരസ്കാരം

പ്രദീപൻ തൈക്കണ്ടിക്ക്‌ മഹാത്മ അയ്യങ്കാളി മാനവ സേവ പുരസ്കാരം കണ്ണൂർ: അയ്യങ്കാളി സോഷ്യൽ സർവീസസ് അസോസിയേറ്റ് ട്രസ്റ്റ് (എ കെ എസ് എസ് എ )ഏർപ്പെടുത്തിയ  മികച്ച സാമൂഹ്യ പ്രവർത്തകനുള്ള മഹാത്മ അയ്യങ്കാളി മാനവ സേവ പുരസ്കാരത്തിന് വേങ്ങാട് സാന്ത്വനം ട്രസ്റ്റ് ചെയർമാനും  സാമൂഹിക ജീവകാരുണ്യ പ്രവർത്തകനുമായ പ്രദീപൻ തൈക്കണ്ടി അർഹനായതായി ജനറൽ സെക്രട്ടറി ഡോ എ സനിൽ കുമാർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.25001 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്ന പുരസ്‌കാരം 10 ന് കണ്ണൂർ ചേമ്പർ ഹാളിൽ നടക്കുന്ന ചടങ്ങിൽ ദേശീയ ഹജ്ജ് കമ്മിറ്റി ചെയർമാൻ എ പി അബ്ദുള്ളക്കുട്ടി സമ്മാനിക്കും.
ജീവകാരുണ്യ രക്തദാന മേഖലയിലും  ഗാന്ധിയൻ ആശയ പ്രചരണവും 
കണ്ണൂർ പോലീസ് അക്ഷയ പാത്രത്തിൽ  ദിവസേന ചെയ്യുന്ന വളണ്ടിയർ സേവനവും പരിഗണിച്ചാണ് പുരസ്‌കാരം.
 ഗാന്ധി യുവ മണ്ഡലം ജില്ലാ പ്രസിഡന്റ്, നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട്, നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് ജില്ലാ വൈസ് പ്രസിഡണ്ട് തുടങ്ങിയ നിലകളിൽ പ്രവർത്തിക്കുന്ന പ്രദീപൻ തൈക്കണ്ടി മാധ്യമ പ്രവർത്തകനാണ്.
മികച്ച യുവ സാമൂഹിക പ്രവർത്തകനുള്ള കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം നെഹ്റു യുവകേന്ദ്രയുടെയും കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെയും യൂത്ത് അവാർഡുകൾ നേടിയിട്ടുണ്ട്. മികച്ച മാധ്യമ പ്രവർത്തകനുള്ള ദേശീയ സംസ്ഥാന അവാർഡുകളും ലഭിച്ചിട്ടുണ്ട്.