
പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ നടന്നത് ആസൂത്രിത ആക്രമണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖം മൂടി ധരിച്ച് വരെ ആക്രമണം നടത്തി, സംസ്ഥാനത്തെ പൊതു അന്തരീക്ഷം തകർക്കാനുള്ള ശ്രമം നടന്നു. ആരെയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.കേരള പൊലീസ് സീനിയര്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.(pinarayi vijayan praises kerala police)
മുഖം മൂടി ധരിച്ച് വരെ ആക്രമണം നടത്തി, സാധാരണ ഹർത്താലിൽ കാണുന്ന കാര്യങ്ങളല്ല നടന്നത്. വർഗീയതയെ അകറ്റി നിർത്തണം. മത നിരപേക്ഷതയാണ് വേണ്ടത്. സംസ്ഥാനത്ത് ഇതുവരെ ഉണ്ടാകാത്ത തരം അക്രമസംഭവങ്ങളാണ് നടന്നത്. താത്കാലിക ലാഭത്തിനായി ചിലർ വർഗീയ ശക്തികളായി സഹകരിക്കാൻ തയ്യാറാകുന്നു. പോപ്പുലർ ഫ്രണ്ട് ഹർത്താൽ പൊലീസ് കാര്യക്ഷമമായി നേരിട്ടു.അക്രമികളിൽ പലരെയും ഉടൻ പിടികൂടി. പൊലീസ് നല്ല രീതിയിൽ പ്രശ്‌നം കൈകാര്യം ചെയ്യുന്നുണ്ട്