വള്ളിത്തോട് കിളിയന്തറയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു

വള്ളിത്തോട് കിളിയന്തറയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു


ഇരിട്ടി : കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു.കിളിയന്തറയിൽ വച്ചുണ്ടായ അപകടത്തിലാണ് പേരട്ട സ്വദേശി വള്ളിപ്പെരിയാടൻ പ്രമോദ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന ശ്യാംജിത്ത്, ജയരാജൻ ,മെൽവിൻ എന്നിവരെ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് അപകടം.

ഇരിട്ടി ഭാഗത്തുനിന്നും കൂട്ടുപുഴ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ റോഡ് അരികിലെ സോളാർ ലൈറ്റിന്റെ തൂണിൽ ഇടിച്ച് മറിയുകയായിരുന്നു