കൂട്ടുപുഴയിൽ മാരക മയക്കുമരുന്നായ മെത്താംഫിറ്റമിനുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ

കൂട്ടുപുഴയിൽ മാരക മയക്കുമരുന്നായ മെത്താംഫിറ്റമിനുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ 
 
 ഇരിട്ടി : ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കൂട്ടുപുഴയിൽ  നടത്തിയ വാഹന പരിശോധനയിൽ ബൈക്കിൽ കടത്തുകയായിരുന്ന മാരക മയക്കുമരുന്നായ മെത്താംഫിറ്റമിനുമായി രണ്ട് യുവാക്കൾ പിടിയിലായി. കണ്ണൂർ ചാലയിലെ കെവി ഹൗസിൽ കെ. വി. മുഹസിൻ, കണ്ണൂർ കാപ്പാട് മീംസാ ഹൗസിൽ ഇ. പി. മുഫ്സിൻ എന്നിവരെയാണ്  ഇരിട്ടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സി. രജിത്തും സംഘവും പിടികൂടി അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും 9 ഗ്രാം മെത്താംഫിറ്റമിൻ എക്സൈസ് സംഘം പിടിച്ചെടുത്തു. ഇവർ സഞ്ചരിച്ച ബൈക്കും കസ്റ്റഡിയിൽ എടുത്തു. എൻ ഡി പി എസ് കേസെടുത്തശേഷം  പ്രതികളെ രണ്ടുപേരെയും മട്ടന്നൂർ  കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെ