360 കോടിയുടെ ലഹരിമരുന്നുമായി, പാക് ബോട്ട് പിടിയില്‍

360 കോടിയുടെ ലഹരിമരുന്നുമായി, പാക് ബോട്ട് പിടിയില്‍


360 കോടി വിലമതിക്കുന്ന 50 കിലോ ഹെറോയിനുമായി പാക് ബോട്ട് പിടിയില്‍. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് 6 ജീവനക്കാരുമായി ഒരു പാകിസ്ഥാന്‍ ബോട്ട് ശനിയാഴ്ച അന്താരാഷ്ട്ര സമുദ്രാതിര്‍ത്തി രേഖയ്ക്ക് സമീപം (ഐഎംബിഎല്‍) പിടികൂടിയത്. കൂടുതല്‍ അന്വേഷണത്തിനായി ബോട്ട് കച്ച് ജില്ലയിലെ ജാഖൗവിലേക്ക് കൊണ്ടുവരും.

ഒരു മാസത്തിനിടെ ഗുജറാത്തില്‍ ഇത്തരത്തില്‍ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്. നേരത്തെ, സെപ്റ്റംബര്‍ 14 ന് ഏകദേശം 200 കോടി രൂപ വിലമതിക്കുന്ന 40 കിലോ ഹെറോയിന്‍ പാകിസ്ഥാന്‍ ബോട്ടില്‍ നിന്ന് പിടികൂടിയതായി ഐസിജി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അതേസമയം, കൊച്ചിതീരത്ത് 200 കിലോ മയക്കുമരുന്നുമായി ഇറാനില്‍ നിന്നുള്ള ഉരു നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ പിടികൂടി. ഉരുവിലുണ്ടായിരുന്ന ഇറാന്‍, പാക്കിസ്ഥാന്‍ സ്വദേശികളായ ആറ് പേരെ അറസ്റ്റ് ചെയ്തു. നാവിക സേനയുടെ സഹായത്തോടെയാണ് പുറങ്കടലില്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ പരിശോധന നടത്തിയത്.