മുന്നാറിൽ സിപിഐ - കോൺഗ്രസ് സംഘര്‍ഷം, വഴിയോര കച്ചവടക്കാരുടെ സാധനങ്ങള്‍ പരസ്‍പരം വലിച്ചെറിഞ്ഞു

ഇടുക്കി: മുന്നാറിൽ പ്രാദേശിക സിപിഐ - കോൺഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘർഷം. കോണ്‍ഗ്രസ് സമരപന്തലിന് മുന്നിലെത്തി സിപിഐ പഞ്ചായത്ത് അംഗം അശ്ലീല ആംഗ്യം കാണിച്ചെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആരോപണം. സംഘർഷത്തിൽ വഴിയോര കച്ചവടക്കാരുടെ തേങ്ങയും കപ്പയും പരസ്‍പരം വലിച്ചെറിഞ്ഞു. റോഡിലുടെ നടന്നുപോയ സ്ത്രീക്കും പരിക്കേറ്റു. ടൗണിൽ പൊലീസ് കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്