ഹാഷിഷുമായി യുവാവ് എക്സൈസിന്റെ പിടിയിൽ

ഹാഷിഷുമായി യുവാവ് എക്സൈസിന്റെ പിടിയിൽ

എൻ.ഡി.പി.എസ് സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി പേരാവൂർ എക്സൈസ് പാർട്ടി മുടവങ്ങോട് ഭാഗത്ത് നടത്തിയ റെയ്ഡിൽ 5 ഗ്രാം ഹാഷിഷുമായി യുവാവ് പിടിയിൽ കണ്ണൂർ ചെറുകുന്ന് കണ്ണപുരത്തെ ഫാത്തിമാസ് മൻസിൽ മുആദ് മുഹമ്മദ് അഷ്റഫ് ( 23) ആണ് പിടിയിലായത്.
കൂടാതെ കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് കണ്ണപുരം സ്വദേശി ഖദീജ മൻസിൽ ആഷിദ് ഷുക്കൂർ (21), കണ്ണപുരം സ്വദേശി നജ്മ മാൻസിൽ മുഹമ്മദ് മാസിൻ (20) എന്നിവരേയും അറസ്റ്റ് ചെയ്തു.
എക്സൈസ് ഇൻസ്പെക്ടർ വിജേഷ് എ.കെ യുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ സിവിൽ എക്സൈസ് ഓഫീസർമാരായ സന്തോഷ് കൊമ്പ്രക്കണ്ടി, മജീദ് കെ.എ, സുരേഷ് സി, അഭിജിത്ത് പി.വി, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ ഷീജ കെ, കാവ്യ വാസു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന