പരിധി വിട്ട് ഗവർണർ സർക്കാർ പോര്:നടപടികളിൽ ഉറച്ച് രാജ്ഭവൻ,വിസിക്ക് വീണ്ടും കത്ത് നൽകും,നേരിടാൻ സർക്കാർ

തിരുവനന്തപുരം : ഗവർണ്ണർ സർക്കാർ സകല പരിധിയും വിട്ട് മുന്നോട്ട് പോകുകയാണ്. മന്ത്രിമാർക്കെതിരായ മുന്നറിയിപ്പിലും കേരള സെനറ്റ് അംഗങ്ങളായ 15 പേരെ പിൻവലിച്ചതിലും ഉറച്ച് നിൽക്കുകയാണ് ഭവൻ. ചട്ടം പറഞ്ഞ് വീണ്ടും വിസിക്ക് കത്ത് കൊടുത്തേക്കും.
അതേസമയം ഗവർണറുടെ ഏത് തരത്തിലുള്ള ഭീഷണികളേയും നടപടികളേയും നേരിടാനാണ് സർക്കാർ തീരുമാനം. രാഷ്ട്രീയപരമായും നിയമപരമായും നേരിടാനാണ് സർക്കാർ നീക്കം. ഇതിന്‍റെ ഭാഗമായി സെനറ്റ് അംഗങ്ങൾ നിയമോപദേശം തേടിയിട്ടുണ്ട്. മന്ത്രിമാരെ പിൻവലിക്കുമെന്ന മുന്നറിയിപ്പിൽ കടുത്ത വിമർശനങ്ങളുമായാണ് മുഖ്യമന്ത്രി അടക്കം ഉള്ളവർ രംഗത്തെത്തിയത്