വിളക്കോട് - ചാക്കാട് മഹല്ലുകളിലെ നബിദിന റാലികൾക്ക് സ്വീകരണവുമായി തിടങ്ങയിൽ ഭഗവതിക്കാവ് ക്ഷേത്ര ഭാരവാഹികള്‍

വിളക്കോട് - ചാക്കാട്  മഹല്ലുകളിലെ നബിദിന റാലികൾക്ക് സ്വീകരണവുമായി തിടങ്ങയിൽ ഭഗവതിക്കാവ് ക്ഷേത്ര  ഭാരവാഹികള്‍

കാക്കയങ്ങാട്: മതസൗഹാര്‍ദ്ദം വാക്കുകളിലല്ല പ്രവര്‍ത്തിയിലാണെന്ന് തെളിയിച്ച് മാതൃകയായിരുക്കുകയാണ്  തിടങ്ങയിൽ ഭഗവതിക്കാവ് ക്ഷേത്ര കമ്മിറ്റി  ഭാരവാഹികള്‍.വിളക്കോട് മഹല്ല് കമ്മിറ്റി നടത്തിയ നബിദിന റാലിക്കും ചാക്കാട് മഹല്ല് കമ്മിറ്റി നടത്തിയ റാലിക്കുമാണ് ക്ഷേത്ര കമ്മിറ്റി  ഭാരവാഹികള്‍ സ്വീകരണം നൽകിയത്.  സ്വീകരണത്തിന് ശേഷം മധുരപലഹാരങ്ങളും മധുര പാനീയങ്ങളും വിതരണം ചെയ്തു.  നബിദിന റാലിക്ക് തിടങ്ങയിൽ ഭഗവതിക്കാവ് ക്ഷേത്ര കമ്മിറ്റി  പ്രസിഡന്റ് രാജേഷ്, സെക്രട്ടറി സന്തോഷ് കെ പി ,ക്ഷേത്ര കമ്മിറ്റി എക്സിക്യൂട്ടീവ് അംഗങ്ങളായ പ്രകാശൻ, അനിൽകുമാർ, രാമകൃഷ്ണൻ, ബാബു,സന്തോഷ്, രഘു, രാജീവൻ വി സി, മഹേഷ് ടി വി ,രമേശൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം നല്‍കിയത്.