തലശ്ശേരിയിൽ കൊലക്കേസ് പ്രതി തൂങ്ങി മരിച്ച നിലയിൽ


തലശ്ശേരിയിൽ കൊലക്കേസ് പ്രതി തൂങ്ങി മരിച്ച നിലയിൽ
1666421334283177-0


കണ്ണൂർ: തലശ്ശേരിയിൽ കൊലപാതക കേസിലെ പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൊടീക്കളത്തെ രാഗേഷ് വധക്കേസിലെ ഒന്നാം പ്രതി തൊടീക്കളം കോളനിയിലെ രവിയെ (39) ആണ് തലശ്ശേരി ടി.സി മുക്കിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

തലശ്ശേരി ടൗൺ പൊലിസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.