ഇരിക്കൂർ: ബൈക്കപകടത്തിൽ പരിക്കേറ്റ ഹാഫിള് ഇസ്മായിൽ ഫൈസി മരണപ്പെട്ടു. തൈല വളപ്പ് ജുമാ മസ്ജിദ് ഖത്തീബും സദർ മുഅല്ലിം കൂടിയായ നിടുവാലൂർ സ്വദേശിഹാഫിള് ഇസ്മായിൽ ഫൈസി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ മരണപ്പെട്ടു.രണ്ട് ദിവസം മുൻപ് പള്ളിപ്പറമ്പ് റോഡിന് സമീപം ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്നു.എസ് കെ എസ് എസ് എഫ് ഇരിക്കൂർ മേഖല പ്രസിഡൻറുകൂടിയാരുന്നു അദ്ദേഹം.