വാളയാറിലെ പൊലീസ് മ‍ർദനം : സിപിഒ പ്രതാപനെ സ്ഥലം മാറ്റി

വാളയാറിലെ പൊലീസ് മ‍ർദനം : സിപിഒ പ്രതാപനെ സ്ഥലം മാറ്റി


 

പാലക്കാട് : വാളയാറിൽ സഹോദരങ്ങളെ മർദിച്ച കേസിൽ ഒരു പൊലീസുകാരനെതിരെ കൂടി നടപടി. വാളയാർ സ്റ്റേഷനിലെ സിപിഒ പ്രതാപനെ സ്ഥലം മാറ്റി. ഒറ്റപ്പാലം സ്റ്റേഷനിലേക്കാണ് സ്ഥലം മാറ്റം. വാളയാർ സിഐക്കൊപ്പം പ്രതാപനെതിരെയും കേസെടുത്തിരുന്നു. മർദനം നടന്ന ദിവസം സിഐക്കൊപ്പം പ്രതാപനുണ്ടായിരുന്നു.സഹോദരങ്ങളിൽ ഒരാളെ മർദിച്ചത് പ്രതാപനെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു .ഇതേ തുടർന്നാണ് നടപടി 

ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. ഹൃദ്രോഗിയായ അമ്മയുടെ ആരോഗ്യനില മോശമായതോടെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു ഉപ്പുകുഴി സ്വദേശികളായ സഹോദരങ്ങളായ ഹൃദയ സ്വാമിയും ജോൺ ആൽബർട്ടും. ഇടയ്ക്ക് വെച്ച് കാർ നിർത്തിയപ്പോൾ അതുവഴി എത്തിയ വാളയാർ പൊലീസ് വിവരമന്വേഷിച്ചു. ശേഷം പൊലീസ് ജീപ്പ് മുന്നോട്ടെടുത്തപ്പോൾ കാറിൽ ഇടിച്ചു. ഇത് ചോദ്യം ചെയ്ത ഹൃദയസ്വാമിയെ വാളയാർ സിഐ അസഭ്യം പറയുകയും മർദ്ദിക്കുകയുമായിരുന്നു എന്നാണ് പരാതി