ബംഗലൂരുവില്‍ മൂന്നംഗ മലയാളി കുടുംബം പൊള്ളലേറ്റ് മരിച്ചനിലയില്‍

പ്രതീകാത്മക ചിത്രം
ബംഗലൂരു: ബംഗലൂരുവില്‍ മൂന്നംഗ മലയാളി കുടുംബം പൊള്ളലേറ്റ് മരിച്ചനിലയില്‍. പാലക്കാട് സ്വദേശി കെ.സന്തോഷ് കുമാറും ഭാര്യയും 17വയസ്സുള്ള മകളുമാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. വീട്ടില്‍ നിന്ന് തീയും പകയും ഉയരുന്നത് കണ്ട അയല്‍വാസികളാണ് വിവരം പോലീസിനെ അറിയിച്ചത്.
ഇവര്‍ ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. ബൊമ്മഹള്ളിയില്‍ എസ്.എല്‍.എന്‍ എന്‍ജിനീയറിംഗ് എന്ന സ്ഥാപനം നടത്തുകയായിരുന്നു സന്തോഷ് കുമാര്‍. സാമ്പത്തിക പ്രതിസന്ധിയാണ് ജീവനൊടുക്കാന്‍ കാരണമെന്ന് സൂചനയുണ്ട്. പണം നല്‍കാനുള്ളവരുടെ പട്ടിക കഴിഞ്ഞ ദിവസം സുഹൃത്തുക്കള്‍ക്ക് നല്‍കിയിരുന്നു.