ഒമ്പതു വയസുകാരിയെ പീഡിപ്പിച്ചയാളെ നാട്ടുകാർ കെട്ടിയിട്ട് തല്ലിക്കൊന്നു

ഒമ്പതു വയസുകാരിയെ പീഡിപ്പിച്ചയാളെ നാട്ടുകാർ കെട്ടിയിട്ട് തല്ലിക്കൊന്നു


പറ്റ്ന: ബിഹാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാളെ നാട്ടുകാർ കെട്ടിയിട്ടു തല്ലിക്കൊന്നു. കാടിഹാർ ജില്ലയിൽ ഹസൻഗൻജിൽ ആണ് സംഭവം. ഹസൻഗഞ്ജ് സ്വദേശി മുഹമ്മദ് സാഗിർ ആണ് മർദനമേറ്റ്‌ മരിച്ചത്. ബുധനാഴ്ചയാണ്  നാട്ടുകാർ ഇയാളെ മരത്തിൽ കെട്ടിയിട്ടു തല്ലിയത്. വ്യാഴാഴ്ച രാത്രി ജില്ലാ ആശുപത്രിയിൽ മരണം സ്ഥിരീകരിച്ചു.

ഒമ്പത് വയസുകാരിയായ പെൺകുട്ടിയെ പീഡിപ്പിക്കുന്നതിനിടെയാണ് നാട്ടുകാർ പിടികൂടി മർദിച്ചത്. നേരത്തെയും പീഡന കേസിൽ പ്രതിയായ ഇയാൾ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.  സംഭവത്തിൽ ബിഹാർ പോലീസ് അന്വേഷണം തുടങ്ങി