കോഴിക്കോട് എൻഐടി ക്വാർട്ടേഴ്സിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ദമ്പതികൾ മരിച്ചു

കോഴിക്കോട് എൻഐടി ക്വാർട്ടേഴ്സിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ദമ്പതികൾ മരിച്ചു


കോഴിക്കോട്: എൻഐടി ക്വാർട്ടേഴ്സിൽ ഗ്യാസ്‌ സിലിണ്ടർ പൊട്ടിത്തെറിച്ച് ദമ്പതികൾ മരിച്ചു. സിവിൽ എൻജിനീയറിങ് ഡിപ്പാർട്ട്മെന്റിലെ ടെക്നീഷനായ അജയകുമാർ (56) ഭാര്യ ലിനി (50 ) എന്നിവരാണ് മരിച്ചത്. ഇവരുടെ എട്ടാം ക്ലാസ് വിദ്യാർഥിയായ മകനും പൊള്ളലേറ്റിട്ടുണ്ട്.

ഇവർ താമസിച്ചിരുന്ന ക്വാർട്ടേഴ്സിൽ നിന്ന് തീ ഉയരുന്നത് കണ്ട് അയൽവാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയാണ് അജയകുമാർ. പരിക്കേറ്റ മകനെ കെഎംസിടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്നു പുലർച്ചെ നാലുമണിയോടെയാണ് സംഭവം. മൃതദേഹം കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്