പയ്യന്നൂർ എംഎൽഎക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി കോട്ടയത്ത് ക്ഷേത്രത്തിലെ പൂജാരി; പിടിയിൽ

പയ്യന്നൂർ എംഎൽഎക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി കോട്ടയത്ത് ക്ഷേത്രത്തിലെ പൂജാരി; പിടിയിൽ


കണ്ണൂർ: പയ്യന്നൂർ എംഎൽഎ ടി ഐ മധുസൂദനനെതിരെ വധഭീഷണണി മുഴക്കിയ ആൾ പിടിയിലായി. കോട്ടയം മുണ്ടക്കയത്തു വച്ചാണ് പൊലീസ്, ഈ കേസിലെ പ്രതിയായ വിജേഷിനെ പിടികൂടിയത്. പൊലീസ് പ്രതി ഒളിവിലെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ ഇയാൾ ഒരു ക്ഷേത്രത്തിൽ പൂജാരിയായി ജോലി ചെയ്ത് വരികയായിരുന്നു. എം എൽ എ യുടെ ഫോണിൽ വിളിച്ചായിരുന്നു പ്രതി വധഭീഷണി മുഴക്കിയത്. നേരത്തെ പി ജയരാജനെതിരെയും ഇയാൾ വധഭീഷണി മുഴക്കിയിരുന്നു.

ഒക്ടോബർ അഞ്ചിന് ബുധനാഴ്ച രാത്രിയാണ് പ്രതി, എം എൽ എ യുടെ മൊബൈൽ ഫോണിലേക്കും ഏരിയാ കമ്മറ്റി ഓഫീസിലെ ലാന്‍ഡ് ലൈൻ നമ്പറിലേക്കും വിളിച്ച് ഭീഷണി മുഴക്കിയത്. എം എൽ എ യെ അപായപ്പെടുത്തുമെന്നും ഏരിയാ കമ്മറ്റി ഓഫീസ് ആക്രമിക്കുമെന്നുമാണ് ഭീഷണിപ്പെടുത്തിയത്. തൊട്ടടുത്ത ദിവസം എംഎൽഎയുടെ പരാതിയിലായിരുന്നു പ്രതിയെ അറസ്റ്റ് ചെയ്തത്.

പ്രതി ഒളിവിലാണെന്നായിരുന്നു പിന്നീട് പൊലീസ് പറഞ്ഞത്. 2018 സെപ്തംബറിൽ, സിപിഎം സംസ്ഥാന കമ്മിറ്റിയംഗമായ പി ജയരാജനെ വധിക്കുമെന്നും ഇയാൾ ഭീഷണി മുഴക്കിയിരുന്നു. പ്രതി വിജേഷ് ബിജെപി പ്രവർത്തകനാണെന്നും ബിജെപിയാണ് ഇതിന് പിന്നിലെന്നും സിപിഎം കേന്ദ്രങ്ങൾ ആരോപിച്ചിരുന്നു. എന്നാൽ വിജേഷും പാർട്ടിയും തമ്മിൽ ബന്ധമില്ലെന്നായിരുന്നു ബിജെപിയുടെ വിശദീകരണം