
തിരുവനന്തപുരം: മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്ക് ലോകായുക്ത നോട്ടിസ്. കോവിഡിന്റെ ഒന്നാംഘട്ടത്തിൽ പിപിഇ കിറ്റ് അടക്കം വാങ്ങിയതിൽ അഴിമതി നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ലോകായുക്ത അന്വേഷണം. കെ.കെ. ശൈലജയ്ക്ക് കോടതി നോട്ടീസ് അയച്ചു.
പ്രാഥമിക അന്വേഷണത്തിനു ശേഷമാണ് ലോകായുക്ത നടപടി. കേരള മെഡിക്കൽ സർവീസസ് അസോസിയേഷൻ (കെഎംഎസ്സിഎല്‍) ജനറല്‍ മാനേജര്‍ ഡോക്ടര്‍ ദിലീപിനും നോട്ടീസ് നൽകിയിട്ടുണ്ട്. ഒരു മാസത്തിനകം നോട്ടീസിന് മറുപടി നല്‍കണമെന്നും ലോകായുക്ത ആവശ്യപ്പെട്ടു.
യൂത്ത് കോൺഗ്രസ് നേതാവ് വീണ എസ് നായർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. വിപണിവിലയുടെ മൂന്നിരട്ടി വിലക്ക് സ്വകാര്യ കമ്പനിയിൽ നിന്നടക്കം പിപിഇ കിറ്റ് വാങ്ങിയതിലടക്കമാണ് അന്വേഷണം. 450 രൂപയുളള പിപിഇ കിറ്റ് 1500 രൂപയ്ക്ക് വാങ്ങിയെന്നാണ് പരാതിയിലെ ആരോപണം. കിറ്റ് വാങ്ങിയത് മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നുവെന്നതിന്റെ രേഖകൾ പുറത്തുവന്നിരുന്നു