ഇടുക്കിയിൽ യുവാവിനെ തലയ്ക്കടിച്ചശേഷം വായിൽ കമ്പി കുത്തിക്കയറ്റി കൊന്ന ബന്ധു ഒളിവിൽ

ഇടുക്കിയിൽ യുവാവിനെ തലയ്ക്കടിച്ചശേഷം വായിൽ കമ്പി കുത്തിക്കയറ്റി കൊന്ന ബന്ധു ഒളിവിൽ


തൊടുപുഴ: മറയൂരിൽ ആദിവാസിയുവാവിനെ വായിൽ കമ്പി കുത്തിക്കയറ്റി കൊന്നു. മറയൂര്‍ പെരിയകുടിയിൽ രമേശ്(27)ആണ് മരിച്ചത്. ബന്ധുവായ സുരേഷാണ് രമേശിനെ കൊലപെടുത്തിയത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ഇരുവരും തമ്മിലുണ്ടായിരുന്ന വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

കമ്പിവടി കൊണ്ട് തലക്കടിച്ചശേഷം കമ്പി വായിൽ കുത്തിയിറക്കിയാണ് കൊല നടത്തിയത്.
പ്രതിയായ സുരേഷ് ഒളിവിലാണ്. ഇയാള്‍ക്കായി പൊലീസ്തെരച്ചിൽ ആരംഭിച്ചു.