കണ്ണൂർ സെൻട്രൽ ജയിലിനകത്ത് കഞ്ചാവ് കുഴിച്ചിട്ട നിലയിൽ

കണ്ണൂർ : സെൻട്രൽ ജയിലിനുള്ളിൽ കഞ്ചാവ് കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. ജയിലിലെ ഗ്യാസ് റൂമിന്നടുത്തു നിന്നാണ് ഇന്നലെ വൈകുന്നേരം 200 ഗ്രാം കഞ്ചാവ് പിടികൂടിയത്. ജീവനക്കാരുടെ പരിശോധനക്കിടയിൽ ഗ്യാസ് റൂമിന്നടുത്ത് മണ്ണിളകിയ നിലയിൽ കാണപ്പെട്ടതിനാൽ സിലിണ്ടർ നോക്കുമ്പോഴാണ് തറയിൽ മണ്ണിളകിയനിലയിൽ കാണുന്നത്.
ഇളകിയ മണ്ണ് മാറ്റിയപ്പോൾ കുഴിയിൽ കുപ്പിയിലാക്കി ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. ജയിൽ സൂപ്രണ്ടിൻറെ പരാതിയിൽ ടൗൺ പോലീസ് കേസ്സെടുത്തു