പ്രണയാഭ്യര്‍ഥന നിരസിച്ചു; തലശേരിയില്‍ അമ്മയെയും മകളെയും യുവാവ് വീട്ടില്‍ കയറി വെട്ടി

പ്രണയാഭ്യര്‍ഥന നിരസിച്ചു; തലശേരിയില്‍ അമ്മയെയും മകളെയും യുവാവ് വീട്ടില്‍ കയറി വെട്ടി


തലശേരിയില്‍ പ്രണയാഭ്യര്‍ഥന നിരസിച്ചതിന് അമ്മയെയും മകളെയും യുവാവ് വീട്ടില്‍ കയറി വെട്ടി. ചെറുകല്ലായി സ്വദേശി ജിനേഷ് ബാബുവാണ് ഉസംമൊട്ട സ്വദേശി ഇന്ദുലേഖയെയും മകള്‍ പൂജയെയും വീട്ടില്‍ കയറി ആക്രമിച്ചത്.

വെട്ടേറ്റ രണ്ടു പേരെയും തലശേരി ഇന്ദിര ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതി ജിനേഷ് ബാബുവിനായി പൊലീസ് തിരച്ചില്‍ തുടരുകയാണ്.

 മാതമംഗലത്ത് ഒന്‍പത് വയസുകാരിയെ പീഡിപ്പിച്ച ചുമട്ട് തൊഴിലാളി അറസ്റ്റില്‍

കണ്ണൂര്‍ മാതമംഗലത്ത് ഒന്‍പത് വയസുകാരിയെ പീഡിപ്പിച്ച ചുമട്ട് തൊഴിലാളി അറസ്റ്റില്‍. കാഞ്ഞിരത്തൊടിയില്‍ വി.സി. കരുണാകരനെയാണ് പെരിങ്ങോം പൊലീസ് പിടികൂടിയത്.

ചൈല്‍ഡ് ലൈന്‍ സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിംഗിനിടെയാണ് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് പെരിങ്ങോം പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി റിമാന്‍ഡ് ചെയ്തു.