വൈദ്യുത മേഖലയുടെ സമ്പൂര്‍ണ സ്വകാര്യവത്കരണ നിയമ ഭേദഗതിക്കെതിരെ കാക്കയങ്ങാടിൽ ജനസഭയുടെ സംഘാടക സമിതി രൂപീകരിച്ചുവൈദ്യുത മേഖലയുടെ സമ്പൂര്‍ണ സ്വകാര്യവത്കരണ നിയമ ഭേദഗതിക്കെതിരെ കാക്കയങ്ങാടിൽ  ജനസഭയുടെ സംഘാടക സമിതി രൂപീകരിച്ചു 

കാക്കയങ്ങാട്: വൈദ്യുത മേഖലയുടെ സമ്പൂര്‍ണ സ്വകാര്യവത്കരണ നിയമ ഭേദഗതിക്കെതിരെ ഒക്‌ടോബര്‍ 18ന് നാഷണല്‍ കോഡിനേഷന്‍ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആന്‍ഡ് എന്‍ജിനീയേര്‍സിന്റെ നേതൃത്വത്തില്‍ നടത്തുന്ന ജനസഭയുടെ സംഘാടക സമിതി രൂപീകരണം കാക്കയങ്ങാടില്‍ നടന്നു. മുഴക്കുന്ന ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി ബിന്ദു ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ കെ മോഹനന്‍ അധ്യക്ഷനായി. പഞ്ചായത്തംഗം കെ.വി റഷീദ്, അസിസ്റ്റന്റ് എന്‍ജിനീയര്‍ പ്രമോദ് കുമാര്‍,പി.ജി സന്തോഷ്, എ.ഷിബു,ടി.എഫ് സെബാസ്റ്റ്യന്‍, രമേശന്‍, രാജേഷ്, അനീഷ് എന്നിവര്‍ സംസാരിച്ചു.

.