പേരാവൂർ ചാണപ്പാറയിൽ വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു

പേരാവൂർ ചാണപ്പാറയിൽ വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു

പേരാവൂര്‍: വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു. ചാണപ്പാറയിലെ പുതുശേരിയില്‍ ഡെയ്‌സി (52) യാണ് മരിച്ചത്. ഞായറാഴ്ച്ച രാത്രി ഏഴുമണിയോടെയാണ് ഡെയ്‌സിയെ വീടിനു സമീപത്തെ കിണറ്റില്‍ വീണ നിലയില്‍ കണ്ടെത്തിയത്. പേരാവൂര്‍ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് പുറത്തെടുത്ത് പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭര്‍ത്താവ് കുടക്കച്ചിറയില്‍ ജോര്‍ജ്. മക്കള്‍: ജോമറ്റ്, ജോണറ്റ്.മരുമകള്‍: ജോമോള്‍, സഹോദരങ്ങള്‍ ലീലാമ്മ, തങ്കച്ചന്‍ , വത്സ, ബെന്നി, ഷൈനി. സംസ്‌കാരം ഇന്ന് വൈകിട്ട് 6 മണിക്ക് ഓടന്തോട് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍