സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത; തെക്കൻ കേരളത്തിൽ മഴ കനക്കും

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത; തെക്കൻ കേരളത്തിൽ മഴ കനക്കും


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യത. തെക്കൻ കേരളത്തിൽ പ്രത്യേകിച്ച് കിഴക്കൻ മേഖലകളിലാണ് കൂടുതൽ മഴ സാധ്യത.ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ ലഭിച്ചേക്കും. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ഉണ്ട്. തിരുവനന്തപുരം മുതൽ ഇടുക്കി വരെയും പാലക്കാടും ആണ് യെല്ലോ അലർട്ട്. ഇടിയോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും നിലനിൽക്കുന്ന ചക്രവാതചുഴികൾ ആണ് മഴ സജീവമാകാൻ കാരണം. ആൻഡമാൻ കടലിലെ ചക്രവാതചുഴി വ്യാഴാഴ്ചയോടെ ന്യൂനമർദ്ദമായി മാറിയേക്കും.തുലാവർഷത്തിനു മുന്നോടിയായി ഉള്ള മഴയും ഈ ദിവസങ്ങളിൽ കിട്ടും. 

കരമനയാറ്റിൽ കാണാതായ കുട്ടികൾക്കായി തെരച്ചിൽ 

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് കരമനയാറ്റിൽ മീൻപിടിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികൾ ഒഴുക്കിൽപ്പെട്ടു. മേലേകടവ് ഭാഗത്ത് ഇറങ്ങിയ പട്ടം സെന്‍റ് മേരീസ് സ്കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ത്ഥി നിരഞ്ജൻ, ഒന്പതാംക്ലാസ് വിദ്യാര്‍ത്ഥി ജിബിത്ത്  എന്നിവരെയാണ് കാണാതായത്. മീൻപിടിക്കുന്നതിനിടെ കാൽവഴുതി ഒഴുക്കിൽപ്പെട്ടെന്നാണ് വിവരം.  മൂന്നാംമൂട്, പാപ്പാട് സ്വദേശികളാണ് ഇരുവരും. പ്രദേശത്ത് ഫയര്‍ഫോഴ്സും മുങ്ങൽ വിദഗ്ധരുടെ സംഘവും തെരച്ചിൽ നടത്തിയെങ്കിലും ശക്തമായ അടിയൊഴുക്കുള്ളതിനാൽ രാത്രി എട്ടരയോടെ അവസാനിപ്പിച്ചു