ലഹരിക്കെതിരെ യുവജന പ്രതിരോധം എന്ന സന്ദേശവുമായി സോളിഡാരിറ്റി ഇരിട്ടി ഏരിയാ കമ്മിറ്റി ബഹുജന റാലിയും പൊതുയോഗവും നടത്തി

ലഹരിക്കെതിരെ യുവജന പ്രതിരോധം എന്ന സന്ദേശവുമായി സോളിഡാരിറ്റി ഇരിട്ടി ഏരിയാ കമ്മിറ്റി ബഹുജന റാലിയും പൊതുയോഗവും നടത്തി

ഇരിട്ടി: കൈ കൊടുക്കാം എഴുന്നേൽക്കാൻ കൈ കോർക്കാം വീഴാതിരിക്കാൻ ലഹരിക്കെതിരെ യുവജന പ്രതിരോധം എന്ന സന്ദേശവുമായി സോളിഡാരിറ്റി ഇരിട്ടി ഏരിയാ കമ്മിറ്റി ബഹുജന റാലിയും പൊതുയോഗവും നടത്തി. നരയംമ്പാറയിൽ നിന്ന് ആരംഭിച്ച് ഉളിയിൽ ടൗണിൽ സമാപിച്ചു.പൊതുയോഗം സോളിഡാരിറ്റി ജില്ലാ വൈസ് പ്രസിഡൻ്റ് കെ.ടി.മുദസിർ ഉദ്ഘാടനം ചെയ്തു.കെ.വി.ഇബ്നു സീന അധ്യക്ഷനായി. ഷക്കീബ് ഉളിയിൽ, പി.സി.മുനീർ, എം.പി. റമീസ്, തസ്‌നി സജീർ, ഷംസീർ കുനിയിൽ, എന്നിവർ സംസാരിച്ചു