രാജ്യത്ത് സാമൂഹ്യ നീതി അട്ടിമറിക്കപെടുന്നു-വെൽഫയർ പാർട്ടി

രാജ്യത്ത് സാമൂഹ്യ നീതി അട്ടിമറിക്കപെടുന്നു-വെൽഫയർ പാർട്ടി

ഇരിട്ടി :കേന്ദ്ര സർക്കാരിന്റെ വിഘടന നയം കാരണം രാജ്യത്ത് സാമൂഹ്യ നീതി അട്ടിമറിക്കപെട്ടിരിക്കുയാണെന്ന് വെൽഫയർ പാർട്ടി സംസ്ഥാന സെക്രട്ടറി കെ എ,ഷഫീക്ക്.
സർക്കാരിനെ എതിർക്കുന്നവരെ അകാരണമായി വിചാരണ തടവിൽ പാർപ്പിച്ചു രാജ്യത്തെ ഒരു വിഭാഗം  പൗരൻമാരുടെ ജീവിക്കാനുള്ള അവകാശത്തെ ഹനിക്കുകയാണെന്നും വെൽഫയർ പാർട്ടി ഇരിട്ടി മുൻസിപ്പാലിറ്റി സംഘടിപ്പിച്ച പൊതു സമ്മേളനം ഉൽഘാടനം ചെയ്തു അദ്ദേഹം പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് ടി കെ മുഹമ്മദലി അധ്യക്ഷത വഹിച്ചു, ജില്ല പ്രസിഡന്റ് സാദിഖ് ഉളിയിൽ, ജില്ല സമിതി അംഗം ഇംതിയാസ് സാബിറ ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. പ്രോഗ്രം  കൺവീനർ അഫ്സൽ ഹുസ്സൈൻ സ്വാഗതവും മുൻസിപ്പൽ പ്രസിഡന്റ് സിദ്ദീക്ക് ടി പി നന്ദിയും പറഞ്ഞു.
രാവിലെ നടന്ന പ്രതിനിധി സമ്മേളനം ജില്ല സെക്രട്ടറി പള്ളിപ്രം പ്രസന്നൻ ഉൽഘാടനം ചെയ്തു തുടർന്ന് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. 
അഫ്സൽ ഹുസ്സൈൻ (പ്രസിഡന്റ്), സിദ്ദീക്ക് ടി പി (സെക്രട്ടറി),സജിത ബഷീർ ((വൈസ് പ്രസിഡന്റ്),അബ്‌ദുൽ കാദർ (ജോയിന്റ് സെക്രട്ടറി),സിയാഹുൽഹക്ക് (ട്രഷറർ), ഷംസീർ കുനിയിൽ (മീഡിയ കോഡിനേറ്റർ)

പ്രസ് =ശംസുദ്ധീൻ