ആഭ്യന്തരമന്ത്രിമാരുടെ ചിന്തൻശിബിർ ഹരിയാനയിൽ,പിണറായി വിജയൻ പങ്കെടുക്കും, സൈബർ,മയക്ക് മരുന്ന് കേസുകൾ ചർച്ചക്ക്





 


ആഭ്യന്തരമന്ത്രിമാരുടെ ചിന്തൻശിബിർ ഹരിയാനയിൽ,പിണറായി വിജയൻ പങ്കെടുക്കും, സൈബർ,മയക്ക് മരുന്ന് കേസുകൾ ചർച്ചക്ക്


 



ദില്ലി : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ചേരുന്ന സംസ്ഥാന ആഭ്യന്തരമന്ത്രിമാരുടെ ചിന്തൻ ശിബിർ യോഗം ഇന്ന് ഹരിയാനയിൽ തുടങ്ങും. മുഖ്യമന്ത്രി പിണറായി വിജയൻ രണ്ടു ദിവസമായി ചേരുന്ന യോഗത്തിൽ പങ്കെടുക്കും. ആഭ്യന്തര സെക്രട്ടറിമാർ, ഡിജിപിമാർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുക്കും. 

വിഷൻ 2047നും, പ്രധാനമന്ത്രി പ്രഖ്യാപിച്ച അഞ്ചു പ്രതിജ്ഞകൾക്കുമുള്ള കർമ്മ പരിപാടികൾ തയ്യാറാക്കുകയാണ് പ്രധാന അജണ്ട. സൈബർ കുറ്റകൃത്യങ്ങൾ, മയക്കുമരുന്ന് കടത്ത്, പോലീസ് സേനയുടെ നവീകരണം എന്നിവയും യോഗത്തിൽ ചർച്ചയാകും. കേരളത്തിലെ ഭരണത്തിൽ ഗവർണറുടെ ഇടപെടൽ മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ ഉന്നയിക്കാൻ ഇടയുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ചിന്തൻ ശിബിരത്തെ അഭിസംബോധന ചെയ്യും