ശ്രീകണ്ഡാപുരം ജിഎച്ച്എസ്എസിൽ റാഗിംഗ്; അടിയേറ്റ് പ്ലസ് വൺ വിദ്യാർത്ഥിയുടെ കേൾവി ശക്തി കുറഞ്ഞു

ശ്രീകണ്ഡാപുരം ജിഎച്ച്എസ്എസിൽ റാഗിംഗ്; അടിയേറ്റ് പ്ലസ് വൺ വിദ്യാർത്ഥിയുടെ കേൾവി ശക്തി കുറഞ്ഞു


കണ്ണൂർ: ശ്രീകണ്ഡാപുരം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ റാഗിംഗിൻ്റെ പേരിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം. പ്ലസ് വൺ വിദ്യാർത്ഥിയായ മുഹമ്മദ് സഹലിന് ചെവിക്ക് പരിക്കേറ്റു. കേൾവി ശക്തി കുറഞ്ഞു. ഒരു കൂട്ടം പ്ലസ് ടു വിദ്യാർത്ഥികളാണ് സഹലിനെ വളഞ്ഞിട്ട് മർദ്ദിച്ചത്. സഹലിന്റെ മാതാപിതാക്കൾ ശ്രീകണ്ഡാപുരം പൊലീസിൽ പരാതി നൽകി. മുടി നീട്ടി വളർത്തിയതിനും ബട്ടൻസ് മുഴുവൻ ഇട്ടതിനുമായിരുന്നു മർദ്ദനമെന്നാണ് വിവരം. മർദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.