കോഴിക്കോട് ഖാസിക്കെതിരെ പീഡനക്കേസ്; കണ്ണൂര്‍ സ്വദേശിനിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു

കോഴിക്കോട് ഖാസിക്കെതിരെ പീഡനക്കേസ്; കണ്ണൂര്‍ സ്വദേശിനിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു

പീഡന പരാതിയിൽ കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിക്കെതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട് വനിതാ സെൽ പൊലീസാണ് കണ്ണൂർ സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കോഴിക്കോട് ഖാസിക്കെതിരെ കേസെടുത്തത്.

രണ്ട് വർഷം മുൻപ് മലപ്പുറം പരപ്പനങ്ങാടിയിൽവച്ച് തന്നെ പീഡിപ്പിച്ചുവെന്നാണ് കണ്ണൂർ സ്വദേശിനി പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. ഐ.പി.സി. 376, 506 വകുപ്പുകൾ പ്രകാരം ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തിയതിനുമാണ് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ക്കെതിരായ കേസ് രജിസ്റ്റ‍ര്‍ ചെയ്തിട്ടുളളത്