കൂട്ടുപുഴ അയ്യപ്പക്ഷേത്രം പാണി - ബിംബ പ്രതിഷ്ഠ 24 ന്

കൂട്ടുപുഴ അയ്യപ്പക്ഷേത്രം പാണി - ബിംബ പ്രതിഷ്ഠ 24 ന്  ഇരിട്ടി : കൂട്ടുപുഴ ശ്രീ അയ്യപ്പക്ഷേത്രത്തിലെ പാണി- ബിംബ പ്രതിഷ്ഠ 24 ന്  നടക്കും. വ്യാഴാഴ്ച രാവിലെ 8 നും 9 നും മദ്ധ്യേ നടക്കുന്ന പ്രതിഷ്ഠാ കർമ്മങ്ങൾക്ക്   ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഹരികൃഷ്ണൻ നമ്പൂതിരി ആലച്ചേരി മുഖ്യ കാർമ്മികത്വം വഹിക്കും. ബുധനാഴ്ച രാവിലെ  നിദ്രാ കലശപൂജ, ബിംബ ശുദ്ധി, ബിംബം ശയ്യയിലേക്ക് എഴുന്നള്ളിക്കൽ എന്നിവ നടന്നു. വൈകുന്നേരം നടന്ന ആധ്യാത്മിക സദസ്സ് കണ്ണൂർ അമൃതാനന്ദമയീ മഠധിപതി സ്വാമി അമൃത കൃപാനന്ദപുരി ഉദ്‌ഘാടനം ചെയ്തു. ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി മുഖ്യ പ്രഭാഷണം നടത്തി.