ബ​ക്ക​റ്റു​ക​ളി​ല്‍ മ​ണ്ണ് നി​റ​ച്ച് ടെ​റ​സി​ല്‍ ക​ഞ്ചാ​വ് കൃ​ഷി​യു​മാ​യി 26കാ​ര​ന്‍ !

ബ​ക്ക​റ്റു​ക​ളി​ല്‍ മ​ണ്ണ് നി​റ​ച്ച് ടെ​റ​സി​ല്‍ ക​ഞ്ചാ​വ് കൃ​ഷി​യു​മാ​യി 26കാ​ര​ന്‍ ! 


വീ​ടി​ന്റെ ടെ​റ​സി​ല്‍ ക​ഞ്ചാ​വ് കൃ​ഷി ചെ​യ്ത യു​വാ​വ് പി​ടി​യി​ല്‍. എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പ​റ​വൂ​ര്‍ ചി​റ്റാ​റ്റു​ക​ര​യി​ല്‍ ത​യ്യേ​ത്ത് സി​ജോ​യെ(26)​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ഇ​യാ​ളു​ടെ വീ​ടി​ന്റെ ടെ​റ​സി​ല്‍ പൂ​ര്‍​ണ വ​ള​ര്‍​ച്ച​യെ​ത്തി​യ അ​ഞ്ച് ക​ഞ്ചാ​വ് ചെ​ടി​ക​ള്‍ ക​ണ്ടെ​ത്തി. വെ​ട്ടി ഉ​ണ​ക്കാ​നി​ട്ട രീ​തി​യി​ലും ഒ​രു ചെ​ടി ക​ണ്ടെ​ത്തി. ടെ​റ​സി​ല്‍ ചെ​റി​യ തൈ​ക​ള്‍ വേ​റെ​യും ഉ​ണ്ടാ​യി​രു​ന്നു.

പ്ലാ​സ്റ്റി​ക് ബ​ക്ക​റ്റു​ക​ളി​ല്‍ മ​ണ്ണ് നി​റ​ച്ചാ​യി​രു​ന്നു ഇ​യാ​ള്‍ ചെ​ടി​ക​ള്‍ ന​ട്ടി​രു​ന്ന​ത്. ചെ​ടി ത​ഴ​ച്ചു വ​ള​രു​ന്ന​തി​നാ​യി ഇ​യാ​ള്‍ ജൈ​വ​വ​ള​വും പ്ര​യോ​ഗി​ച്ചി​രു​ന്നു.

ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ര്‍​ന്ന് വ​ട​ക്കേ​ക്ക​ര സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സി​ജോ പി​ടി​യി​ലാ​യ​ത്.

പെ​യി​ന്റിം​ഗ് തൊ​ഴി​ലാ​ളി​യാ​യി​രു​ന്ന ഇ​യാ​ള്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നും പോ​കു​മാ​യി​രു​ന്നു. ഇ​യാ​ള്‍ ക​ഞ്ചാ​വ് വി​ല്‍​പ്പ​ന ന​ട​ത്തി​യി​രു​ന്നോ എ​ന്ന കാ​ര്യ​വും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. പ്ര​തി​യെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.