
പ്രതീകാത്മക ചിത്രം
ബീജിംഗ്: ചൈനയില്‍ വീണ്ടും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. മഹാമാരി റിപ്പോര്‍ട്ട് ചെയ്തതിനു ശേഷം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ് ഇപ്പോള്‍ കാണിക്കുന്നത്. ബുധനാഴ്ച 31,454 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 27,517 പേര്‍ക്കും പ്രകടമായ രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നുവെന്ന് നാഷണല്‍ ഹെല്‍ത്ത് ബ്യുറോ പറയുന്നു.
കോവിഡ് കണക്കുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ലോക്ഡൗണും യാത്രാ നിയന്ത്രണവും പരിശോധന വ്യാപിപ്പിക്കലും ക്വാറന്റീനും അടക്കമുള്ള നടപടികളിലേക്ക് കടക്കേണ്ടിവരുമെന്നും അധികൃതര്‍ സൂചിപ്പിക്കുന്നു.
140 കോടി ജനസംഖ്യയുള്ള ചൈനയില്‍ 30,000 പേര്‍ക്ക് കോവിഡ് എന്നത് ചെറിയ കണക്കാണെങ്കിലും, കോവിഡിനെതിരെ സ്വീകരിക്കുന്ന കര്‍ക്കശ നയം കടുത്ത ഉപരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ നഗരങ്ങളെ പ്രേരിപ്പിക്കും.
ഏപ്രില്‍ പകുതിയോടെ 29,390 പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഷാങ്ഹായ് കടുത്ത ലോക്ഡൗണിലേക്ക് പോയിരുന്നു. ജനങ്ങള്‍ ഭക്ഷവും മരുന്നുമടക്കമുള്ള അവശ്യവസ്തുക്കള്‍
വാങ്ങാന്‍ പോലും ബുദ്ധിമുട്ടിയിരുന്നു.