നേപ്പാളിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം: പ്രകമ്പനം ഡൽഹിയിലും

നേപ്പാളിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം: പ്രകമ്പനം ഡൽഹിയിലും


നേപ്പാളിൽ ഭൂചലനം റിക്‌ടർ സ്‌കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ ഫലമായി ശനിയാഴ്‌ച വൈകുന്നേരം ഡൽഹി-എൻസിആറിലും ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടു. ശനിയാഴ്‌ച രാത്രി 7.57ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. നാഷണൽ സെന്റർ ഫോർ സീസ്മോളജിയുടെ കണക്കനുസരിച്ച് നേപ്പാളായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

ന്യൂ തെഹ്‌രി, പിത്തോരാഗഡ്, ബാഗേശ്വർ, പൗരി തുടങ്ങിയ നഗരങ്ങൾ ഉൾപ്പെടെ ഉത്തരാഖണ്ഡിന്റെ ചില ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഒരാഴ്‌ചയ്‌ക്കുള്ളിൽ ഇത്‌ രണ്ടാമത്തെ ഭൂചലനമാണ് ഡൽഹിയിലും അനുഭവപ്പെടുന്നത്. നവംബർ 9 ബുധനാഴ്‌ച പുലർച്ചെ നേപ്പാളിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിയിരുന്നു. ഇതിൽ നിരവധി കെട്ടിടങ്ങൾ തകരുകയും ആറോളം പേർക്ക് ജീവൻ നഷ്‌ടമാവുകയും ചെയ്‌തു