പുറകിലിരുന്ന 72കാരന്റെ കുത്തേറ്റ് ഓട്ടോറിക്ഷാ ഡ്രൈവർ കൊല്ലപ്പെട്ടു

- തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ വയോധികന്റെ കുത്തേറ്റ ഓട്ടോ ഡ്രൈവർ മരിച്ചു. വെഞ്ഞാറമൂട് ശിവാലയത്തിൽ ഷിജു (44) ആണ് മരിച്ചത്. ശനിയാഴ്ചയായിരുന്നു സംഭവം. മുൻ വൈരാഗ്യത്തിന്റെ പേരിലായിരുന്നു കൊലയെന്നാണ് വിവരം.
വെഞ്ഞാറമൂട് നിന്നും കാരേറ്റിലേക്കുള്ള യാത്രയ്ക്കിടെ ആലന്തറ പെട്രോൾ പമ്പിന് സമീപം വെച്ച് ഓട്ടോയുടെ പിൻസീറ്റിൽ ഇരിക്കുകയായിരുന്ന കാരേറ്റ് മാമാട് പിള്ള വീട്ടിൽ പ്രഭാകരൻ (72) ആണ് ഷിജുവിനെ കുത്തിയത്. കയ്യിൽ കരുതിയ കത്തിയെടുത്ത് പ്രഭാകരൻ ആഴത്തിൽ കുത്തുകയായിരുന്നു