ലോ​ക ജ​ന​സം​ഖ്യ 800 കോ​ടി​യി​ലേ​ക്ക് അ​ടു​ക്കു​ന്നു ! ഉ​ട​ന്‍ ത​ന്നെ ഇ​ന്ത്യ ഒ​ന്നാ​മ​തെ​ത്തും…

ലോ​ക ജ​ന​സം​ഖ്യ 800 കോ​ടി​യി​ലേ​ക്ക് അ​ടു​ക്കു​ന്നു ! ഉ​ട​ന്‍ ത​ന്നെ ഇ​ന്ത്യ ഒ​ന്നാ​മ​തെ​ത്തും…


ഈ ​മാ​സം 15ഓ​ടെ ലോ​ക ജ​ന​സം​ഖ്യ 800 കോ​ടി​യി​ല്‍ എ​ത്തു​മെ​ന്ന് ഐ​ക്യ​രാ​ഷ്ട്ര സം​ഘ​ട​ന​യു​ടെ റി​പ്പോ​ര്‍​ട്ട്. 2023 ഓ​ടെ ചൈ​ന​യെ പി​ന്ത​ള്ളി ഇ​ന്ത്യ ജ​ന​സം​ഖ്യ​യേ​റി​യ രാ​ജ്യ​മാ​യി മാ​റു​മെ​ന്നും റി​പ്പോ​ര്‍​ട്ട് പ​റ​യു​ന്നു.

ഐ​ക്യ​രാ​ഷ്ട്ര സം​ഘ​ട​ന​യു​ടെ ലോ​ക​ജ​ന​സം​ഖ്യ പ്രോ​സ്‌​പെ​ക്ട​സി​ലാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച ക​ണ​ക്കു​ക​ള്‍ പു​റ​ത്ത് വി​ട്ട​ത്.

1950ന് ​ശേ​ഷം 2020 ല്‍ ​ജ​ന​സം​ഖ്യാ വ​ര്‍​ധ​ന​വ് ഒ​രു ശ​ത​മാ​ന​ത്തി​ന് താ​ഴെ​യെ​ത്തി​യ​താ​യും റി​പ്പോ​ര്‍​ട്ട് വ്യ​ക്ത​മാ​ക്കു​ന്നു.

2050 ആ​കു​ന്ന​തോ​ടെ ലോ​ക​ജ​ന​സം​ഖ്യ​യു​ടെ പ​കു​തി​യും കോം​ഗോ, ഈ​ജി​പ്ത്, എ​തോ​പ്യ, ഇ​ന്ത്യ, നൈ​ജീ​രി​യ, പാ​കി​സ്ഥാ​ന്‍, ഫി​ലീ​പ്പീ​ന്‍​സ്, ടാ​ന്‍​സാ​നി​യ എ​ന്നീ എ​ട്ടു​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ചു​രു​ങ്ങു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

2030 ല്‍ ​ലോ​ക ജ​ന​സം​ഖ്യ 850 കോ​ടി​യി​ലേ​ക്കും 2050 ല്‍ 970 ​കോ​ടി​യും 2080 ല്‍ ​പ​ര​മാ​വ​ധി​യാ​യ 1004 കോ​ടി​യി​ലേ​ക്ക് എ​ത്തു​മെ​ന്നും അ​ത് 2100 ാം വ​ര്‍​ഷം വ​രെ തു​ട​രു​മെ​ന്നും പ​ഠ​ന റി​പ്പോ​ര്‍​ട്ട് പ​റ​യു​ന്നു.

തൊ​ഴി​ലെ​ടു​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​കു​ന്ന വ​ള​ര്‍​ച്ച രാ​ജ്യ​ങ്ങ​ളു​ടെ വ്യ​ക്തി​ഗ​ത വ​രു​മാ​ന​ത്തി​ല്‍ വ​ള​ര്‍​ച്ച​യു​ണ്ടാ​ക്കു​മെ​ന്നും റി​പ്പോ​ര്‍​ട്ട് പ​റ​യു​ന്നു.

വൈ​വി​ധ്യ​ങ്ങ​ള്‍​ക്കൊ​പ്പം ആ​യു​ര്‍​ദൈ​ര്‍​ഘ്യം വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​ല​ട​ക്കം ആ​രോ​ഗ്യ​രം​ഗ​ത്തു​ണ്ടാ​യ വ​ള​ര്‍​ച്ച​യെ ആ​ഘോ​ഷി​ക്കേ​ണ്ട​തു​ണ്ടെ​ന്നും മാ​തൃ​ശി​ശു മ​ര​ണ നി​ര​ക്കു​ക​ള്‍ വ​ലി​യ​തോ​തി​ല്‍ കു​റ​യ്ക്കാ​ന്‍ ക​ഴി​ഞ്ഞ​തി​ല്‍ സ​ന്തോ​ഷി​ക്കു​ക​യും വേ​ണ​മെ​ന്ന് യു​എ​ന്‍ സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ ആ​ന്റോ​ണി​യോ ഗു​ട്ടെ​റ​സ് റി​പ്പോ​ര്‍​ട്ടി​ല്‍ കു​റി​ച്ചി​ട്ടു​ണ്ട്.

ആ​ഘോ​ഷ​ങ്ങ​ള്‍​ക്കൊ​പ്പം പ്ര​പ​ഞ്ച സം​ര​ക്ഷ​ണ​ത്തി​നാ​യു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തു​ട​ര​ണ​മെ​ന്നും സു​സ്ഥി​ര​മാ​യ ഭാ​വി​യ്ക്കാ​യു​ള്ള ക​രു​ത​ല്‍ തു​ട​ര​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു.