ചിറ്റാരിപ്പറമ്പിൽ വിദ്യാര്‍ത്ഥിയെ സ്‌കൂള്‍ വരാന്തയില്‍ കയറി തെരുവുനായ കടിച്ചു

ചിറ്റാരിപ്പറമ്പിൽ വിദ്യാര്‍ത്ഥിയെ സ്‌കൂള്‍ വരാന്തയില്‍ കയറി തെരുവുനായ കടിച്ചു


വിദ്യാര്‍ത്ഥി സ്‌കൂളിന്റെ രണ്ടാം നിലയിലേക്ക് കയറുന്നതിനിടെ പിന്നിലൂടെ വന്ന് ഇടത്കാലില്‍ കടിച്ചുതൂങ്ങുകയായിരുന്നു.

കണ്ണൂര്‍: വിദ്യാര്‍ത്ഥിയെ സ്‌കൂള്‍ വരാന്തയില്‍ കയറി തെരുവുനായ കടിച്ചു. കണ്ണൂര്‍ ചിറ്റാരിപറമ്പ് സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് സംഭവം. ചുറ്റുമതില്‍ ഉള്ള സ്‌കൂളിലാണ് നായ കടന്നത്.

രാവിലെ 9.45 ഓടെയാണ് സംഭവം. വിദ്യാര്‍ത്ഥി സ്‌കൂളിന്റെ രണ്ടാം നിലയിലേക്ക് കയറുന്നതിനിടെ പിന്നിലൂടെ വന്ന് ഇടത്കാലില്‍ കടിച്ചുതൂങ്ങുകയായിരുന്നു. ബലംപ്രയോഗിച്ചാണ് നായയുടെ കടി വിടുവിച്ചത്. കുട്ടി കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. പരിക്ക് ഗുരുതരമല്ല. വാക്‌സിനേഷന്‍ അടക്കമുള്ള ചികിത്സ നല്‍കിയ ശേഷം കൂത്തുപറമ്പ് ആശുപത്രിയിലേക്ക് കൊണ്ടുവരും