കലാമണ്ഡലം സര്‍വകലാശാല ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ നീക്കും, സാംസ്കാരിക വകുപ്പ് ഉത്തരവ്

കലാമണ്ഡലം സര്‍വകലാശാല ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ നീക്കും, സാംസ്കാരിക വകുപ്പ് ഉത്തരവ്


തിരുവനന്തപുരം: കലാമണ്ഡലം കല്‍പ്പിത സര്‍വകലാശാല ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ നീക്കിക്കൊണ്ട് സാംസ്‌കാരിക വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. പകരം കലാസാംസ്‌കാരിക പ്രമുഖരെ ചാന്‍സലറാക്കാമെന്ന് സംസ്‌കാരിക വകുപ്പ് ഉത്തരവില്‍ പറയുന്നു. 2006 മുതല്‍ ഗവര്‍ണറാണ് കലാമണ്ഡലം കല്‍പ്പിത സര്‍വകലാശാലയുടെ ഗവര്‍ണര്‍.

കലാമണ്ഡലം കല്‍പിത സര്‍വകലാശാലയുടെ റൂള്‍സ് ആന്റ്‌ റെഗുലേഷന്‍ പ്രകാരം ചാന്‍സലറെ നിയമിക്കാന്‍ ഉള്ള അധികാരം സംസ്ഥാന സര്‍ക്കാരിലാണ് നിക്ഷ്പ്തമായിരിക്കുന്നത്. ഈ അധികാരം ഉപയോഗിച്ചാണ് സാംസ്‌കാരിക വകുപ്പ് ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്. പുതിയ ചാന്‍സലര്‍ ചുമതലയേറ്റെടുക്കും വരെ പ്രോ ചാന്‍സലര്‍ ചാന്‍സലറുടെ ചുമതല വഹിക്കും.

2015 ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ആണ് കലാമണ്ഡലം സര്‍വകലാശാലയുടെ ചാന്‍സലറായി ഗവര്‍ണര്‍ പദവിയില്‍ തുടരുന്ന വ്യക്തി ആയിരിക്കും എന്ന വ്യവസ്ഥ ഉള്‍ച്ചേര്‍ത്തത് . ഇതിലാണ് ഭേദഗതി വരുത്തി ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഇപ്പോള്‍ നീക്കം ചെയ്തത്.