ഓടുന്ന ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമം; തെറിച്ചു വീണ പെണ്‍കുട്ടിയെ രക്ഷിച്ച് ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍

ഓടുന്ന ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമം; തെറിച്ചു വീണ പെണ്‍കുട്ടിയെ രക്ഷിച്ച് ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍


ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ പിടിവിട്ട് തെറിച്ചു വീണ പെണ്‍കുട്ടിയെ രക്ഷിച്ച് ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍. പ്ലാറ്റ്ഫോമിലേക്ക് തെറിച്ചുവീണ പെണ്‍കുട്ടിയെ ട്രാക്കിലേക്ക് വീണു പോകാതെ ആര്‍പിഎഫ് ഹെഡ് കോണ്‍സ്റ്റബിളായ സതീശന്‍ രക്ഷപ്പെടുത്തുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നു.തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ 5.30നാണ് സംഭവം.

പെണ്‍കുട്ടി എത്തുമ്പോഴേക്കും ട്രെയിന്‍ ഓടിത്തുടങ്ങിയിരുന്നു. പിന്നാലെ ട്രെയിനിലേക്ക് ചാടിക്കയറാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് പ്ലാറ്റ്ഫോമിനും ട്രാക്കിനുമിടയിലേക്ക് തെറിച്ചുവീഴാന്‍ പോയ പെണ്‍കുട്ടിയെ സതീശന്‍ അവസരോചിതമായി ഇടപെട്ട്   രക്ഷിക്കുകയായിരുന്നു

ഷൊര്‍ണൂരില്‍ നിന്ന് കണ്ണൂരിലേക്ക് പോകുന്ന മെമു ട്രെയിനിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് 17കാരി തെറിച്ചു വീണത്. തിരൂരില്‍ രണ്ട് മിനിറ്റ് മാത്രമാണ് ട്രെയിന്‍ നിര്‍ത്തുന്നത്.

  പെണ്‍കുട്ടി കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടെന്നും സതീശന്‍ വ്യക്തമാക്കി.ഒരു കൈ തീവണ്ടിയുടെ കമ്പിയില്‍ പിടിച്ചുവെങ്കിലും തെറിച്ച് പ്ലാറ്റ് ഫോമിലേക്ക് വീഴുകയായിരുന്നു