കൊല്ലത്ത് ഗാന്ധിപ്രതിമയുടെ തല അറുത്തുമാറ്റി; അക്രമം ഉദ്ഘാടനത്തിന് ദിവസങ്ങൾക്ക് മുമ്പ്

കൊല്ലത്ത് ഗാന്ധിപ്രതിമയുടെ തല അറുത്തുമാറ്റി; അക്രമം ഉദ്ഘാടനത്തിന് ദിവസങ്ങൾക്ക് മുമ്പ്


  • കൊല്ലം: കൊട്ടാരക്കര ഏഴുകോണിൽ ഗാന്ധി പ്രതമയുടെ തല അറുത്തുമാറ്റിയ നിലയിൽ. തിങ്കളാഴ്ച പ്രതിമ ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് അക്രമം. സംഭവത്തില്‍ ഏഴുകോൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രണ്ടാഴ്ച മുൻപ് പ്രതിമയിൽ സ്ഥാപിച്ചിരുന്ന കണ്ണാടി ഊരിക്കൊണ്ടുപോയിരുന്നു. പിന്നാലെയാണ് പ്രതിമയുടെ തല അറുത്തുമാറ്റിയത്.

നേരത്തെ ഈ സ്ഥലത്ത് സ്ഥാപിച്ചിരുന്ന ഗാന്ധി പ്രതിമ അക്രമികൾ നശിപ്പിച്ചിരുന്നു. ഇതിന് പകരമായാണ് പുതിയ ഗന്ധി പ്രതിമ സ്ഥാപിക്കാൻ തായ്യാറെടുത്തത്. നേരത്തെയുണ്ടായിരുന്ന ഗാന്ധി പ്രതിമ നശിപ്പിച്ചതിന് കേസ് നിലനിൽക്കുന്നുണ്ടെങ്കിലും പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.