പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ രണ്ടാനച്ഛന്‍ പിടിയില്‍

പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ രണ്ടാനച്ഛന്‍ പിടിയില്‍


ഇടുക്കി: അടിമാലിയിൽ പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ രണ്ടാനച്ഛന്‍ പിടിയില്‍. അടിമാലിയിൽ നിന്നും രക്ഷപ്പെട്ട പ്രതിയെ ഇന്നലെ രാത്രി തൃശ്ശൂരിൽ  വെച്ച് പൊലീസ് പിടികൂടുകയായിരുന്നു. പ്രതിയെ അടിമാലി സ്റ്റേഷനിൽ എത്തിച്ചു. വയറുവേദനയെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ  രണ്ടാനച്ഛനും പെണ്‍കുട്ടിയുടെ അമ്മയും ചേര്‍ന്ന്  അടിമാലി താലുക്കാശുപത്രിയിലെത്തിക്കുന്നത്. എന്നാല്‍ പരിശോധന നടത്തിയ ഡോക്ടര്‍മാര്‍ കുട്ടി മൂന്നുമാസം ഗര്‍ഭിണിയാണെന്ന് അടിമാലി പൊലിസിനെ അറിയിച്ചു. പൊലിസെത്തി പെണ്‍കുട്ടിയോടെ വിവരം ചോദിച്ചപ്പോഴാണ് കുറ്റക്കാരന്‍ രണ്ടാനച്ഛനാണെന്ന് വെളിപ്പെടുത്തുന്നത്. 

ഇതിനിടെ രണ്ടാനച്ഛന്‍ ആശുപത്രിയില്‍ നിന്നും മുങ്ങി. ആറുമാസത്തിനിടെ  നിരവധി തവണ പീഡനത്തിനിരയായെന്നാണ് പെണ്‍കുട്ടി പൊലീസിന് നല്‍കിയ മൊഴി. പെണ്‍കുട്ടിയുടെ അമ്മ വിവരം അറിഞ്ഞിരുന്നില്ലെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. കേസില്‍ മറ്റാരും പ്രതിയല്ലെന്നും പൊലീസ്  അറിയിച്ചു. അടിമാലിയിലെ ഹോട്ടല്‍ ജീവനക്കാരനായ പ്രതി പാലക്കാട് സ്വദേശിയെന്ന വിലാസത്തിലാണ് താമസിച്ചിരുന്നത്. ഇത് വ്യാജമെന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.  കുട്ടിയുടെ മൊഴി എടുത്തശേഷം  പൊലീസ്  ചെല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് മുമ്പാകെ ഹാജരാക്കി.  ഇവരുടെ സംരക്ഷണത്തിലാണ് പെണ്‍കുട്ടിയിപ്പോള്‍