ബാലാവകാശ വാരാചരണം പടിയൂര്‍-കല്യാട് പഞ്ചായത്ത് പ്രസിഡന്റ് ബി. ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു

ബാലാവകാശ വാരാചരണം പടിയൂര്‍-കല്യാട് പഞ്ചായത്ത് പ്രസിഡന്റ് ബി. ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തുപടിയൂര്‍: ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റി, പടിയൂര്‍-കല്ല്യാട് പഞ്ചായത്ത്, പടിയൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവയുടെ നേതൃത്വത്തിലുള്ള ബാലാവകാശ വാരാചരണം പടിയൂര്‍-കല്യാട് പഞ്ചായത്ത് പ്രസിഡന്റ് ബി. ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിന്റ് വി.വി.രാജീവ് അധ്യക്ഷത വഹിച്ചു.  ശിശുവികസന പദ്ധതി ഓഫീസര്‍ നിഷ പാലതടത്തിൽ ശിശുദിന സന്ദേശം നല്‍കി.സുരക്ഷിത ബാല്യം എന്ന വിഷയത്തിൽ നടത്തിയ സംവാദം ശിശു സംരക്ഷണ ഓഫീസർ ശ്രീമതി രജിഷ കെ വി നേതൃത്വം നൽകി പ്രധാനാധ്യാപിക എ.കെ.നിര്‍മ്മല, സ്‌കൂള്‍ കൗണ്‍സിലര്‍ എം.സെമീന എന്നിവര്‍ പ്രസംഗിച്ചു.
നാട്ടകം കലാവേദി പടിയൂർ ന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി നാടൻ പാട്ട്  അവതരണവും നടത്തി.