തെരുവുനായകള്‍ക്ക് പൊതുസ്ഥലങ്ങളില്‍ ഭക്ഷണം നല്‍കാന്‍ ഉചിതമായ മാര്‍ഗം വേണമെന്ന് സുപ്രീം കോടതി

തെരുവുനായകള്‍ക്ക് പൊതുസ്ഥലങ്ങളില്‍ ഭക്ഷണം നല്‍കാന്‍ ഉചിതമായ മാര്‍ഗം വേണമെന്നും പൊതുസ്ഥലങ്ങളില്‍ തെരുവ് നായകള്‍ക്ക് ഭക്ഷണം നല്‍കുന്നത് ഒഴിവാക്കാനാകില്ലെന്നും സുപ്രീം കോടതി. ഭക്ഷണം ലഭിച്ചില്ലെങ്കില്‍ തെരുവ് നായകള്‍ കൂടുതല്‍ അക്രമകാരികളാകുമെന്നും കോടതി സൂചിപ്പിച്ചു. ബോംബെ ഹൈക്കോടതി വിധിയ്ക്ക് എതിരായ ഹര്‍ജ്ജിയിലാണ് സുപ്രീം കോടതിയുടെ നിലപാട്. തെരുവു നായകളെ സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അതിനെ വീടുകളിലേയ്ക്ക് കൊണ്ട് പോകണം എന്ന നിലപാട് ശരിയല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
തെരുവ് നായ്ക്കളെ സംരക്ഷിക്കുന്ന വിഷയത്തില്‍ ബോംബെ ഹൈക്കോടതി നേരത്തേ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. റോഡിലും തെരുവോരങ്ങളിലും അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന നായകളെ പരിപാലിക്കാനും ഭക്ഷണം കൊടുക്കാനും ആഗ്രഹിക്കുന്നവര്‍ ആദ്യം അവയെ ഔദ്യോഗികമായി ദത്തെടുക്കണമെന്നും പരിപാലനം വീടിനുള്ളില്‍ മാത്രമാകണമെന്നുമായിരുന്നു ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചിന്റെ ഉത്തരവ്.