വിവാഹത്തലേന്ന് താലി പൂജിക്കാൻ പോകും വഴി അപകടം; പരിക്കേറ്റ പ്രതിശ്രുത വരനെ ആശുപത്രിയിലെത്തിച്ചത് മന്ത്രി

വിവാഹത്തലേന്ന് താലി പൂജിക്കാൻ പോകും വഴി അപകടം; പരിക്കേറ്റ പ്രതിശ്രുത വരനെ ആശുപത്രിയിലെത്തിച്ചത് മന്ത്രി


  • കോട്ടയം: വിവാഹത്തലേന്ന് താലി പൂജിക്കാനായി ക്ഷേത്രത്തിലേക്ക് പോകും വഴി അപകടത്തിൽപ്പെട്ട് പരിക്കേറ്റ പ്രതിശ്രുത വരനെ ആശുപത്രിയിലെത്തിച്ച് മന്ത്രി വി.എൻ. വാസവൻ. നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുത പോസ്റ്റിലിടിച്ചാണ് അപകടം നടന്നത്.

ഏറ്റുമാനൂർ-പേരൂർ റോഡിൽ ബൈപ്പാസിന് സമീപമാണ് അപകടമുണ്ടായത്. വളവോടുകൂടിയ ഈ ഭാഗത്തെത്തിയ ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിക്കുകയായിരുന്നു. റോഡിലേക്കു തെറിച്ചു വീണ ആദർശിന്റെ തലയ്ക്കു പരുക്കേറ്റു.

Also Read-ചെക്ക് ഡാമിൽ വീണ മകളെ രക്ഷിക്കാനിറങ്ങിയ അച്ഛന്‍ മുങ്ങിമരിച്ചു; മകളെ രക്ഷപ്പെടുത്തി

ഈ സമയം ഇതുവഴിയെത്തിയ മന്ത്രി വി.എൻ.വാസവൻ തന്റെ പൈലറ്റ് വാഹനത്തിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. അപകടത്തെ തുടർന്ന് വിവാഹം മാറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു. ഗുരൂവായൂർ ക്ഷേത്രത്തിലായിരുന്നു ആദർശിന്റെ വിവാഹം നടക്കേണ്ടിയിരുന്നത്