
photo-representationimage
നവജാതശിശുവിനെ കിണറ്റിലെറിഞ്ഞ്കൊലപ്പെടുത്തി യുവതി. കര്‍ണാടകയിലെ മംഗളൂരുവില്‍ നിന്നാണ് ഞെട്ടിക്കുന്ന സംഭവം പുറത്തുവരുന്നത്.സുലിയ താലൂക്കിലെ കൂറ്റ്കുഞ്ഞ ഗ്രാമത്തിലെ ഒരു സ്ത്രീയാണ് 10 ദിവസം മാത്രം പ്രായമുള്ള ആണ്‍ കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞ് കൊലപ്പെടുത്തിയത്. സ്ത്രീക്ക് ഒരു മകള്‍ വേണമെന്നായിരുന്നു ആഗ്രഹം എന്നാല്‍ മകനാണ് ജനിച്ചത്. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
പരാതിയുടെ അടിസ്ഥാനത്തില്‍ ഐപിസി സെക്ഷന്‍ 302 (കൊലപാതകം) പ്രകാരം യുവതിക്കെതിരെ ദക്ഷിണ കന്നഡ പോലീസ് കേസെടുത്തു.പ്രതിയായ യുവതിയുടെ ഭാര്യാസഹോദരിയാണ് പരാതി നല്‍കിയതെന്ന് പോലീസ് പറഞ്ഞു.പവിത്ര എന്ന യുവതിയാണ് കൊലപാതകം നടത്തിയത്. ഗര്‍ഭിണിയായപ്പോള്‍ പെണ്‍ കുഞ്ഞിനെയാണ് പവിത്ര ആഗ്രഹിച്ചിരുന്നത്. എന്നാല്‍ ജനിച്ചത് ആണ്‍കുഞ്ഞായിരുന്നു. തന്റെ ആഗ്രഹം സഫലമാകാതെ വന്നതിനെ തുടര്‍ന്ന് യുവതി നവജാത ശിശുവിനെ കിണറ്റിലേക്കെറിയുകയായിരുന്നെന്ന് പരാതിയില്‍ പറഞ്ഞിട്ടുളളതായി പോലീസ് പറഞ്ഞു.തുംകുരു ജില്ലയിലെ ഷിറ താലൂക്കിലെ മണികാന്തുമായി ഒരു വര്‍ഷം മുമ്പായിരുന്നു യുവതിയുടെ വിവാഹം. യുവതിയുടെ രണ്ടാം വിവാഹമാണിതെന്നും ബാംഗ്ലൂര്‍ സ്വദേശിയുമായി ആയിരുന്നു ആദ്യ വിവാഹമെന്നും പോലീസ് പറഞ്ഞു.