മാങ്കുളത്ത് ദമ്പതികള്‍ സഞ്ചരിച്ച ബൈക്ക് കാട്ടാന കുത്തിമറിച്ചു, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മാങ്കുളത്ത് ദമ്പതികള്‍ സഞ്ചരിച്ച ബൈക്ക് കാട്ടാന കുത്തിമറിച്ചു, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഇടുക്കി: മാങ്കുളം ആനക്കുളത്ത്  ബൈക്ക് യാത്രക്കാര്‍ക്ക് നേരെ കാട്ടാന ആക്രമണം. ഭാര്യയും ഭർത്താവും സഞ്ചരിച്ചിരുന്ന ബൈക്ക് റോഡരികിൽ നിന്ന് പാഞ്ഞെത്തിയ കാട്ടാന കുത്തി മറിച്ചു. ആനക്കുളം കുറ്റിപ്പാലായിൽ ജോണി,  ഭാര്യ ഡെയ്സി എന്നിവരാണ് ആനയുടെ മുമ്പിൽ അകപ്പെട്ടത്. ബൈക്ക് ആന കുത്തിമറിച്ചതോടെ ഇരുവരും തെറിച്ചു വീണു. രാവിലെ പോകുംവഴിയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ഇവരെ വനംവകുപ്പുദ്യോഗസ്ഥർ ആശുപത്രിയിലേക്ക് മാറ്റി