ഉളിക്കലിൽ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
ഉളിക്കൽ- യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉളിക്കൽ പേരട്ട കല്ലം തോട് സ്വദേശി പാലക്കുറുശി വീട്ടിൽ ഷൈജു (46) വിനെയാണ് വാടക ക്വാട്ടേർസിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്നലെ രാത്രി 10.30 മണിയോടെയാണ് സംഭവം. കിണറ്റിൽ അബദ്ധത്തിൽ വീണ താകാമെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം.നിർമ്മാണമേഖലയിൽ മേസ്ത്രിയായി ജോലി ചെയ്തുവരികയായിരുന്നു.കല്ലംതോട്ടെരാമൻ- രാജമ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ഷീല, ഷാജി, ഷിജു, ഷീന, ഷിനോജ്. ഉളിക്കൽ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.