കടത്തിയത് രണ്ടു കിലോയോളം സ്വർണ്ണം, രണ്ടു യാത്രക്കാർ കരിപ്പൂരിൽ കസ്റ്റംസ് പിടിയിൽ

കടത്തിയത് രണ്ടു കിലോയോളം സ്വർണ്ണം, രണ്ടു യാത്രക്കാർ കരിപ്പൂരിൽ കസ്റ്റംസ് പിടിയിൽ


കോഴിക്കോട് : കരിപ്പൂരിൽ വീണ്ടും വൻ സ്വർണ്ണവേട്ട. രണ്ടു കിലോയോളം സ്വർണ്ണവുമായി രണ്ടു യാത്രക്കാർ കസ്റ്റംസ് പിടിയിലായി. റിയാദിൽ നിന്നും എത്തിയ കോഴിക്കോട് സ്വദേശി ഷമീർ വട്ടക്കണ്ടിയിൽ, നിലമ്പൂർ സ്വദേശി അബ്ദുൽ ഖാദർ എന്നിവരിൽ നിന്നാണ് സ്വർണ്ണം കണ്ടെത്തിയത്. ക്യാപ്‌സ്യൂൾ രൂപത്തിൽ ശരീരത്തിൽ ഒളിപ്പിച്ചാണ് ഇരുവരും വിദേശത്ത് നിന്നും സ്വർണ്ണം കൊണ്ടുവന്നത്. രണ്ട് പേർക്കെതിരെയും കസ്റ്റംസ് കേസെടുത്തു.