വടകരയിൽ യുവതിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി; മരിച്ചത് ഇരിങ്ങൽ സ്വദേശിനി

വടകരയിൽ യുവതിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി; മരിച്ചത് ഇരിങ്ങൽ സ്വദേശിനി


വടകര പൂവാടൻ ഗെയ്റ്റിൽ യുവതിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഇരിങ്ങൽ സ്വദേശിനിയായ ഗായത്രിയാണ് മരിച്ചത്. ഇന്ന് രാവിലെ 9.30 യോടെയാണ് സംഭവം.

ഇരിങ്ങലിലെ ചെറുവലത്ത് ബാബുരാജിന്റെ മകളാണ് മരിച്ച ഗായത്രി. വടകരയിലെ സ്വകാര്യ ആശുപത്രിയിൽ ഒഫ്താൽമോളജി ട്രെയിനിംഗ് വിദ്യാർത്ഥിനിയായിരുന്നു. പെൺകുട്ടി രാവിലെ വീട്ടിൽ നിന്നും ആശുപത്രിയിലേക്ക് പുറപ്പെട്ടിരുന്നു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.