നാ​വി​ൽ ന​ട​ത്തേ​ണ്ട ശ​സ്ത്ര​ക്രി​യ ജ​ന​നേ​ന്ദ്രി​യ​ത്തി​ൽ ചെ​യ്തു! ദാ​രു​ണാ​വ​സ്ഥ ഉ​ണ്ടാ​യ​ത് ഒ​രു വ​യ​സു​ള്ള കു​ട്ടി​യ്ക്ക്‌ ;

നാ​വി​ൽ ന​ട​ത്തേ​ണ്ട ശ​സ്ത്ര​ക്രി​യ ജ​ന​നേ​ന്ദ്രി​യ​ത്തി​ൽ ചെ​യ്തു! ദാ​രു​ണാ​വ​സ്ഥ ഉ​ണ്ടാ​യ​ത് ഒ​രു വ​യ​സു​ള്ള കു​ട്ടി​യ്ക്ക്‌ ; 


ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ ഒ​രു വ​യ​സു​ള്ള കു​ട്ടി​ക്കു നാ​വി​ൽ ന​ട​ത്തേ​ണ്ട ശ​സ്ത്ര​ക്രി​യ ജ​ന​നേ​ന്ദ്രി​യ​ത്തി​ൽ ചെ​യ്തു. മ​ധു​ര രാ​ജാ​ജി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലാ​ണ് ദാ​രു​ണ​സം​ഭ​വം.

വി​രു​ദു​ന​ഗ​ർ ജി​ല്ല​യി​ലെ സാ​ത്തൂ​ർ സ്വ​ദേ​ശി​ക​ളാ​യ അ​ജി​ത്ത് കു​മാ​ർ-​കാ​ർ​ത്തി​ക ദ​മ്പ​തി​മാ​രു​ടെ മ​ക​നെ​യാ​ണ് ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​ക്കി​യ​ത്. ‌‌

നാ​വി​നു വ​ള​ർ​ച്ച​യെ​ത്താ​തി​നെ​ത്തു​ട​ർ​ന്ന്, ജ​നി​ച്ച​യു​ട​ൻ കു​ഞ്ഞി​നു ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യി​രു​ന്നു.

ഒ​രു വ​യ​സു ക​ഴി​ഞ്ഞ​തി​നു ശേ​ഷം വീ​ണ്ടു​മൊ​രു ശ​സ്ത്ര​ക്രി​യ കൂ​ടി ഡോ​ക്ട​ർ നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഈ ​ശ​സ്ത്ര​ക്രി​യ​യി​ലാ​ണ് പി​ഴ​വു സം​ഭ​വി​ച്ച​ത്.

ആ​ദ്യം ജ​ന​നേ​ന്ദ്രി​യ​ത്തി​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ ഡോ​ക്ട​ർ​മാ​ർ ത​ങ്ങ​ൾ​ക്കു സം​ഭ​വി​ച്ച തെ​റ്റു മ​ന​സി​ലാ​യ​തോ​ടെ നാ​വി​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തു​ക​യാ​യി​രു​ന്നു.

കു​ട്ടി​ക്കു മൂ​ത്ര​ത​ട​സം ഉ​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്ന് ജ​ന​നേ​ന്ദ്രി​യ​ത്തി​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം.

എ​ന്നാ​ൽ, ഈ ​ശ​സ്ത്ര​ക്രി​യ​യു​ടെ കാ​ര്യം ത​ങ്ങ​ളെ അ​റി​യി​ച്ചി​ല്ലെ​ന്ന് കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ പ​റ​ഞ്ഞു.