കേരള സര്‍ക്കാർ അപേക്ഷ ഫോറങ്ങളിൽ 'ഭാര്യ' വേണ്ട 'ജീവിതപങ്കാളി' മതി; ഭരണപരിഷ്കാര കമ്മിഷന് നിർദേശം

- തിരുവനന്തപുരം: സർക്കാർ അപേക്ഷഫോറങ്ങളിൽ ഇനി മുതൽ ഭാര്യയെന്നോ ഭർത്താവോ എന്നതിനോ പകരമായി ജീവിതപങ്കാളി എന്നു മതിയെന്ന് ഭരണ പരിഷ്കാര കമ്മിഷൻ. 'wife of---(ന്റെ /യുടെ ഭാര്യ)' എന്നതിനു പകരം 'spouse of----(ന്റെ/ യുടെ ജീവിത പങ്കാളി)' എന്നാണ് രേഖപ്പെടുത്തേണ്ടത്. രക്ഷാകര്‍ത്താവിന്റെ സ്ഥാനം അച്ഛന് നല്‍കുന്നതിനും മാറ്റംവരുകയാണ്.
അമ്മയും രക്ഷാകര്‍ത്താവാണെന്നും രണ്ടുപേരുടെയും പേരുകള്വെക്കാന് അവസരം നല്‍കണമെന്നും നിർദേശമുണ്ട്. ഇതിനായി അപേക്ഷാ ഫോമില്‍ ഓപ്ഷന് നല്‍കാം. സര്‍ക്കാര്‍ വകുപ്പുകളിലും പൊതുമേഖലാസ്ഥാപനങ്ങളിലും ഉപയോഗിക്കുന്ന അപേക്ഷാ ഫോമുകളിലാണ് ഇനിമുതല്‍ ഈ മാറ്റം വേണ്ടത്.